Wednesday, March 7, 2012

വെറുതെ ആരും വരാറില്ലിവിടെ




നട്ടുച്ചക്കും നട്ടപ്പാതിരക്കും
ഉള്ളിലുല്‍സവമല്ളോ മധുശാലയില്‍


ഒറ്റയാനായത്തെിയോരെന്നെ
തിരിഞ്ഞു  നോക്കാനരുമില്ലയേിവിടെ?

വിറക്കാത്ത താലത്തില്‍
തുളുമ്പാത്ത ചഷകങ്ങളുമായി
ശരവേഗതത്തിലോടുന്നവിനെന്തായൊരു ഗമ
ഒരു നറുക്കിനു ചേര്‍ക്കാന്‍  ഒരു ആംഗ്യം കൊടുത്തു
കുത്തീരുന്നു ഞാനുമോരിരിട്ട് മൂലയില്‍

ചുറ്റുമുള്ളവര്‍  ആരൊക്കെയാണെന്ന്  തിരയവെ
കണ്ടൂ ,അങ്ങത്തേലക്കലോരൊത്ത വണ്ണാക്കാരനെ
കോട്ടും സ്യൂട്ടും ടൈയും ഇല്ളെങ്കലുമറിയാം
ആളൊരു പുതുതലമുറ ബാങ്ക് മാനേജര്‍ തന്നെയാകണം

അഞ്ചക്ക ശമ്പളോം പെര്‍ക്കും പണ്ടാരോം
ഒക്കെയുള്ളോരിവനോക്കെ   എന്തിനീ കണ്‍ട്രിയില്‍
വന്നൊടുങ്ങുന്നു

നല്ലപാതി അറിയാതെ ഏതെങ്കിലും പെണ്‍പിള്ളര്‍േക്ക്
വായ്പ കൊടുത്തിട്ടുണ്ടാകും പാവം
ദൈവത്തിനായാലും മന:ശാസ്ത്രഞ്ജന്‍ ആയാലും
പ്രശ്നപരിഹാരത്തിന് ഇനിയും കാശു പോകും എന്നുറപ്പാ

ഇപ്പുറത്തെ സംഘത്തിന്‍്റെ നേതാവു
തടിയും താടിയുംമോടിയുമുള്ളവന്‍ തന്നെ

കോറസ് ആയിങ്ങനെ ചിരിക്കാന്‍ മാത്രം
അനുചരരോടോതിയത്  ഏതു ടിന്‍്റു മോന്‍ ഫലിതം

വിശുദ്ധ യാത്രയുടെ പാപക്കറ കഴുകിക്കളയാനും
അമ്മായിയപ്പന്‍്റെ അടിയന്തരാഘോഷത്തിനും
എത്തിയ അപരിചിതരോടെന്തിനു  വെറുതെ ഒരലോഹ്യം

ഒന്നും മിണ്ടാതെ ഗ്ളാസ്സുകള്‍ നിറക്കുന്നവര്‍
കൊള്ളക്കാരോ തീവ്രവാദികളോ കട്ടായം
മറ്റാര്‍ക്കാണ് സമയം ഇത്രക്കും വിലപ്പെട്ടത്


ഒടുവില്‍ കല്‍പ്പന കേള്‍ക്കാനായി സവിധത്തില്‍
അണഞ്ഞവനോട് അടക്കം ചോദിച്ചു
പ്രശ്നങ്ങള്‍ക്ക് അനുസരിച്ചാണോ ഒൗഷധം ?

കണ്ണ് തള്ളിയിരുന്ന അവനോടോന്നു കൂടിയാരാഞ്ഞു
ചുമ്മായിങ്ങോട്ട് ആരും ഇറങ്ങാറില്ല അല്ളേ?



Tuesday, February 28, 2012

പിന്നോട്ട് ചലിക്കുന്ന ഘടികാര സൂചികള്‍




കഥ

പിന്നോട്ട് ചലിക്കുന്ന ഘടികാര സൂചികള്‍
വി.ആര്‍.രാജമോഹന്‍

(2010-ല്‍ പുഴ.കോം നടത്തിയ ചെറുകഥാ മല്‍സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പത്ത് കഥകളില്‍ ഒന്ന്)

            ചുവരലമാരയില്‍ പൊടി പിടിച്ച് കിടന്നിരുന്ന തടിച്ച ടെലഫോണ്‍ ഡയറക്ടറി തപ്പിയെടുത്ത്   യെല്ളോ പേജസില്‍ കൊറിയര്‍ സര്‍വീസിന്‍്റെ നമ്പറിനായി പരതുമ്പോള്‍ മൃദുലയുടെ കൈവിരലുകള്‍ നല്ലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു. പ്രഷറും, ഷുഗറും ചെക്ക് ചെയ്യണമെന്ന് ശരത്തും, ലക്ഷ്മിയും തലേന്നും ഓര്‍മിപ്പിച്ചിരുന്നതാണ്.ഡയഗേ്നാസ്റ്റിക് ലബോറട്ടറി പുതിയതായി മൊബൈല്‍ സര്‍വ്വീസ് തുടങ്ങിയിട്ടുണ്ടെന്ന് ആരോ പറഞ്ഞ് കേട്ടിരുന്നു. എന്നിട്ടും എന്തോ യെല്ളോ പേജസില്‍ ലാബിന്‍്റെ നമ്പറിനായി ശ്രമിക്കാന്‍ താത്പര്യം തോന്നിയില്ല. അന്തര്‍ദേശീയ പ്രശസ്തിയുള്ള കൊറിയര്‍ കമ്പനിയുടെ നമ്പര്‍ കണ്ടത്തൊന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. കൂറ്റന്‍ കണ്ടെയ്നറിലും വിമാനത്തിനലുമൊക്കെയായി അതിവേഗം ചരക്കു കള്‍ സഞ്ചരിക്കുന്നതിന്‍െറ ടെലിവിഷന്‍  പരസ്യം മനസ്സില്‍ തെളിഞ്ഞു. അയക്കാനുള്ള പാഴ്സലിന്‍്റെ തൂക്കം ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയും? അങ്ങേതലയ്ക്കലുള്ള ആള്‍ ഫോണ്‍ കട്ട് ചെയ്യുമോ ?. മൃദുലയ്ക്ക് ആശങ്കയായി.

Wednesday, February 22, 2012

പിരാന്ത്




പായല്‍ പിടിച്ച മതിലില്‍ അഞ്ജാത ചിത്രകാരന്‍
കോറിയിട്ട ഖജുരാവോ ചിത്രങ്ങള്‍ കണ്ട് മുഖം തിരിക്കെ
അറിയാതെ കണ്ണില്‍ ഉടക്കി പേരറിയാത്ത  കുഞ്ഞിച്ചെടി
തെളിഞ്ഞു മനസ്സില്‍ നിന്റെ തല വെട്ടിക്കളിച്ച കാലം


ഓര്‍ത്തെടുത്തു വെള്ളപ്പുള്ളികളുള്ള കറുത്ത പാവാട
മധുര മാമ്പഴത്തിനായുള്ള വഴക്ക്
കടിച്ചു നീട്ടിയ നെല്ലിക്ക ദുരേക്കൊരു ഏറ്

കല്ല്‌ പെന്‍സിലിന്റെ കരുതി വെപ്പ്
പകരം നല്കാന്‍ ഉണ്ടായതൊരു  മഷി തണ്ട്


സ്കൂളില്‍  എത്തിയ കുത്തി വെപ്പുകാരന്‍
കണക്ക് മാഷിനേക്കാള്‍ ക്രൂരന്‍
പ്രസവിക്കാന്‍ പോയ ടീച്ചറിനേക്കാള്‍
സുന്ദരി പകരക്കാരി
അമ്മയുടെ ചോറ് പൊതിയേക്കാള്‍ സ്വാദ്
നോട്ട്ബുക്കിന്‍ താളില്‍ തിക്കിത്തിരക്കി
വാങ്ങിയെടുത്ത ഗോതമ്പ് ഉപ്പുമാവിന്

നിന്റെ തലവെട്ടിക്കളിക്കാനുള്ള മോഹം
ഇന്നും മനസ്സിലുണ്ടല്ലോ കുഞ്ഞിച്ചെടീ
ഒറ്റയ്ക്കിരുന്ന് നിന്നോട് കളിച്ചാല്‍ കേള്‍ക്കില്ലേ പഴി
ഇങ്ങനേം വരുമോ മനുഷ്യര്‍ക്ക്‌ പിരാന്ത് ?

കൂട്ട് ;അദൃശ്യം

കൂട്ട്

 ഞാന്‍ അവളെ
കണ്ടത് ഇന്നലെ മാത്രം
എന്നാല്‍ ഇന്നെന്റെ  കൌമാര
കാലചിന്തകളില്‍
കൂട്ട് വന്നതാകട്ടെ അവളും

Tuesday, February 21, 2012

തിരിച്ചറിവ്


         പറഞ്ഞ സമയത്ത്  കൃത്യമായി
         എത്തുമെന്നതിനാല്‍ കൂട്ടുകാരാരും
         എന്നെ കാത്തു നില്‍ക്കുമായിരുന്നില്ല
         താമസിച്ചു മാത്രം വരുന്നവര്‍ക്കായി
         ഒരു മടിയുമില്ലാതെ അവര്‍ മണിക്കൂറുകള്‍  മാറ്റി വച്ചു 
         ഞാനൊരു  മണ്ടന്‍ ആണെന്ന് ഒടുവിലാണ് തിരിച്ചറിഞ്ഞത്