Wednesday, March 21, 2012

മറവി


കണ്ടു മറന്ന വഴികളിലൂടെ 
വീണ്ടും ഒരു സഞ്ചാരം 
എന്നാല്‍ അന്ന് ഒപ്പമുണ്ടായിരുന്നവരെ 
എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ ആയില്ല

   >>>>>>>>>>0<<<<<<<<<<<<<<


 നഗരത്തിലെത്തിയപ്പോള്‍
കടും നിറങ്ങളില്‍ ചന്തമേറിയ
ഒരുപാടു പൂക്കളെ കണ്ടപ്പോള്‍
ഞാന്‍ അറിയാതെ
മറന്ന് പോയല്ലോ
ഗ്രാമത്തിലെ
ആരോടും പരിഭവം
ഇല്ലാത്ത
പാവം
എന്റെ
കാശി തുമ്പയെ   

Wednesday, March 7, 2012

വെറുതെ ആരും വരാറില്ലിവിടെ




നട്ടുച്ചക്കും നട്ടപ്പാതിരക്കും
ഉള്ളിലുല്‍സവമല്ളോ മധുശാലയില്‍


ഒറ്റയാനായത്തെിയോരെന്നെ
തിരിഞ്ഞു  നോക്കാനരുമില്ലയേിവിടെ?

വിറക്കാത്ത താലത്തില്‍
തുളുമ്പാത്ത ചഷകങ്ങളുമായി
ശരവേഗതത്തിലോടുന്നവിനെന്തായൊരു ഗമ
ഒരു നറുക്കിനു ചേര്‍ക്കാന്‍  ഒരു ആംഗ്യം കൊടുത്തു
കുത്തീരുന്നു ഞാനുമോരിരിട്ട് മൂലയില്‍

ചുറ്റുമുള്ളവര്‍  ആരൊക്കെയാണെന്ന്  തിരയവെ
കണ്ടൂ ,അങ്ങത്തേലക്കലോരൊത്ത വണ്ണാക്കാരനെ
കോട്ടും സ്യൂട്ടും ടൈയും ഇല്ളെങ്കലുമറിയാം
ആളൊരു പുതുതലമുറ ബാങ്ക് മാനേജര്‍ തന്നെയാകണം

അഞ്ചക്ക ശമ്പളോം പെര്‍ക്കും പണ്ടാരോം
ഒക്കെയുള്ളോരിവനോക്കെ   എന്തിനീ കണ്‍ട്രിയില്‍
വന്നൊടുങ്ങുന്നു

നല്ലപാതി അറിയാതെ ഏതെങ്കിലും പെണ്‍പിള്ളര്‍േക്ക്
വായ്പ കൊടുത്തിട്ടുണ്ടാകും പാവം
ദൈവത്തിനായാലും മന:ശാസ്ത്രഞ്ജന്‍ ആയാലും
പ്രശ്നപരിഹാരത്തിന് ഇനിയും കാശു പോകും എന്നുറപ്പാ

ഇപ്പുറത്തെ സംഘത്തിന്‍്റെ നേതാവു
തടിയും താടിയുംമോടിയുമുള്ളവന്‍ തന്നെ

കോറസ് ആയിങ്ങനെ ചിരിക്കാന്‍ മാത്രം
അനുചരരോടോതിയത്  ഏതു ടിന്‍്റു മോന്‍ ഫലിതം

വിശുദ്ധ യാത്രയുടെ പാപക്കറ കഴുകിക്കളയാനും
അമ്മായിയപ്പന്‍്റെ അടിയന്തരാഘോഷത്തിനും
എത്തിയ അപരിചിതരോടെന്തിനു  വെറുതെ ഒരലോഹ്യം

ഒന്നും മിണ്ടാതെ ഗ്ളാസ്സുകള്‍ നിറക്കുന്നവര്‍
കൊള്ളക്കാരോ തീവ്രവാദികളോ കട്ടായം
മറ്റാര്‍ക്കാണ് സമയം ഇത്രക്കും വിലപ്പെട്ടത്


ഒടുവില്‍ കല്‍പ്പന കേള്‍ക്കാനായി സവിധത്തില്‍
അണഞ്ഞവനോട് അടക്കം ചോദിച്ചു
പ്രശ്നങ്ങള്‍ക്ക് അനുസരിച്ചാണോ ഒൗഷധം ?

കണ്ണ് തള്ളിയിരുന്ന അവനോടോന്നു കൂടിയാരാഞ്ഞു
ചുമ്മായിങ്ങോട്ട് ആരും ഇറങ്ങാറില്ല അല്ളേ?