Wednesday, February 22, 2012

പിരാന്ത്




പായല്‍ പിടിച്ച മതിലില്‍ അഞ്ജാത ചിത്രകാരന്‍
കോറിയിട്ട ഖജുരാവോ ചിത്രങ്ങള്‍ കണ്ട് മുഖം തിരിക്കെ
അറിയാതെ കണ്ണില്‍ ഉടക്കി പേരറിയാത്ത  കുഞ്ഞിച്ചെടി
തെളിഞ്ഞു മനസ്സില്‍ നിന്റെ തല വെട്ടിക്കളിച്ച കാലം


ഓര്‍ത്തെടുത്തു വെള്ളപ്പുള്ളികളുള്ള കറുത്ത പാവാട
മധുര മാമ്പഴത്തിനായുള്ള വഴക്ക്
കടിച്ചു നീട്ടിയ നെല്ലിക്ക ദുരേക്കൊരു ഏറ്

കല്ല്‌ പെന്‍സിലിന്റെ കരുതി വെപ്പ്
പകരം നല്കാന്‍ ഉണ്ടായതൊരു  മഷി തണ്ട്


സ്കൂളില്‍  എത്തിയ കുത്തി വെപ്പുകാരന്‍
കണക്ക് മാഷിനേക്കാള്‍ ക്രൂരന്‍
പ്രസവിക്കാന്‍ പോയ ടീച്ചറിനേക്കാള്‍
സുന്ദരി പകരക്കാരി
അമ്മയുടെ ചോറ് പൊതിയേക്കാള്‍ സ്വാദ്
നോട്ട്ബുക്കിന്‍ താളില്‍ തിക്കിത്തിരക്കി
വാങ്ങിയെടുത്ത ഗോതമ്പ് ഉപ്പുമാവിന്

നിന്റെ തലവെട്ടിക്കളിക്കാനുള്ള മോഹം
ഇന്നും മനസ്സിലുണ്ടല്ലോ കുഞ്ഞിച്ചെടീ
ഒറ്റയ്ക്കിരുന്ന് നിന്നോട് കളിച്ചാല്‍ കേള്‍ക്കില്ലേ പഴി
ഇങ്ങനേം വരുമോ മനുഷ്യര്‍ക്ക്‌ പിരാന്ത് ?

1 comment:

  1. സമയം കണ്ടെത്തി ഇതൊക്കെ ചെയ്യുന്നല്ലോ. അഭിനന്ദനങ്ങള്‍. സമയമുല്ലപോള്‍ സതീഷ്ജി.ബ്ലോഗ്സ്പോട്ട് സന്ധെര്സിക്കുക.

    ReplyDelete