Wednesday, February 22, 2012

കൂട്ട് ;അദൃശ്യം

കൂട്ട്

 ഞാന്‍ അവളെ
കണ്ടത് ഇന്നലെ മാത്രം
എന്നാല്‍ ഇന്നെന്റെ  കൌമാര
കാലചിന്തകളില്‍
കൂട്ട് വന്നതാകട്ടെ അവളും




അദൃശ്യം


ഞാന്‍ അര്‍ഹിക്കുന്നതിലേറെ
സ്നേഹം നീ എനിക്കായി  പകര്‍ന്നു നല്‍കി
ഒരു തുള്ളി പോലും പാഴാക്കാതെ
ഞാന്‍ അതേറ്റു വാങ്ങി

അതേ അളവില്‍  തിരിച്ചു നല്‍കാന്‍
എനിക്കായില്ല

കടലിലെ മഞ്ഞു മലയുടെ തുമ്പ് കണക്കെയായി
ഞാന്‍ നിനക്കായി നല്‍കിയ സ്നേഹം

കടലോളം വരുന്ന സ്നേഹത്തിന്റെ  മഞ്ഞു മല
ആരും കണ്ടതില്ല

No comments:

Post a Comment