Thursday, January 1, 2015

ബുദ്ധപൂര്‍ണിമ കോഴിക്കോട്ടും പാലക്കാട്ടുമുണ്ട്

ബുദ്ധപൂര്‍ണിമ കോഴിക്കോട്ടും പാലക്കാട്ടുമുണ്ട്

വീണ്ടും ഒരു ബുദ്ധപൂര്‍ണിമ

വീണ്ടും ഒരു ബുദ്ധപൂര്‍ണിമ

പ്രതീക്ഷയുടെ 2015 ദൃഢ പ്രതിഞ്ജകളെടുക്കാന്‍ പുതിയൊരു വര്‍ഷം കടന്ന് വരേണ്ടത് വരെ കാത്തിരിക്കണമെന്നൊന്നുമില്ല.കേരളത്തിന്‍്റെ പുതു വര്‍ഷം വാസ്തവം പറഞ്ഞാല്‍ ജനുവരിയില്‍ ആരംഭിക്കുന്ന ആംഗലേയ കലണ്ടറിലേതല്ല എന്ന് എല്ലാവര്‍ക്കും നല്ല പോലെ അറിയാം.മലയാളത്തലെ ചിങ്ങത്തിന് സമാനമാണ് ഇംഗ്ളീഷിലെ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങള്‍.തമിഴ്,ശക മാസങ്ങളില്‍ അത് യഥാക്രമംആവണി-പുരുട്ടാശി ,ശ്രാവണം-ഭാദ്രം എന്നിങ്ങനെ വരും.എന്നിരുന്നാലും കോളനി വല്‍ക്കരണത്തിന്‍്റെ ഫലമായി മലയാളികള്‍ കാലങ്ങളായി പുലര്‍ത്തി വരുന്ന ശീലങ്ങളിലൊന്നായി ജനുവരിയിലെ പുതുവര്‍ഷം എന്ന സങ്കല്പം മാറിയിട്ടുണ്ട്. സൂപ്പര്‍ ഹൈവേയായാലും എക്പ്രസ്വേയായാലും വേണ്ടില്ല.നാലോ ആറോ വരികളുമായിക്കൊള്ളട്ടെ.കേരളത്തിലെ പാതകളിലൂടെ യാത്ര ചെയ്യുമ്പോള്‍ മനുഷ്യന്‍്റെ നടുവൊടിയരുത്.വാഹനാപകങ്ങളുടെ കാരണങ്ങള്‍ കണ്ട് പിടിക്കാന്‍ നോക്കിയാല്‍ മദ്യപിച്ചും അശ്രദ്ധമായും വണ്ടിയോടിക്കലും യന്ത്ര തകരാറും മാത്രമല്ല.മോശമായ റോഡുകളാണ് അപകടങ്ങള്‍ക്ക് കാരണം.ദേശീയ പാതകളുടെ വികസനം ബി.ഒ.ടിയില്‍ അല്ലാതെ സാധ്യമായിരുന്നുവെങ്കില്‍.ആലപ്പുഴയിലും കൊല്ലത്തുമുള്ള ബൈ പാസുകളുടെ നിര്‍മ്മാണത്തിന് 700 കോടിയുടെ പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍്റെ അനുമതി ലഭിച്ചെന്ന വാര്‍ത്ത പ്രതീക്ഷ നല്‍കുന്നു.2015ല്‍ തന്നെ അതിന്‍്റെ ഗുണഫലം ലഭിച്ചിരുന്നുവെങ്കില്‍. അങ്കമാലി മുതല്‍ തിരുവനന്തപുരം കേശവദാസപുരം വരെയുള്ള മെയിന്‍ സെന്‍ട്രല്‍ എന്ന എം.സി റോഡിനെ കെ.എസ്.ടി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയായി കാണാനായി ഏവര്‍ക്കും ആഗ്രഹമുണ്ട്. ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം റോഡ് ഗതാഗതം വര്‍ത്തമാന കാലഘട്ടത്തില്‍ അസാധ്യമായി കൊണ്ടിരിക്കുകയാണ്.ദിനേനെ റോഡിലിറങ്ങുന്ന വിവിധതരം വാഹനങ്ങളുടെ അനിയന്ത്രിതമായ പെരുപ്പം സ്ഥിതിഗതികളെയാകെ തകിടം മറിച്ചിരിക്കുകയാണ്.ബദല്‍ മാര്‍ഗങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല.അനുബന്ധ ഗവേഷണ സ്ഥാപനങ്ങള്‍ കേവലം അക്കാദമിക വിഷയങ്ങളില്‍ മാത്രമായി പ്രവര്‍ത്തനങ്ങള്‍ ചുരുക്കുന്നതിന്‍്റെ ദൂഷ്യഫലങ്ങള്‍ നാം അനുഭവിക്കുകയാണ്. കേരളത്തിന്‍്റെ അതി വിശാലമായ തീരമേഖലയെ കൃത്യമായി പ്രയോജനപ്പെടുത്തികൊണ്ടുള്ള ജലഗതാഗത വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ സാധ്യമാക്കേണ്ടതുണ്ട്.ഉള്‍നാടന്‍ ജലപാതകളില്‍ പലതും അനധികൃത കയ്യേറ്റങ്ങളെ തുടര്‍ന്ന് നാമാവശേഷമായി കഴിഞ്ഞു.ശേഷിക്കുന്നവ സംരക്ഷിക്കുന്നതിനും തിരിച്ച് പിടിക്കാന്‍ കഴിയുന്നവയെ കണ്ടത്തെി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുമാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനായി കഴിവുള്ള നേതൃത്വം കടന്ന് വരണം.അതോടൊപ്പം ഗ്രാമീണ ടൂറിസവും ഉള്‍നാടന്‍ മത്സ്യ ബന്ധനവുമുള്‍പ്പെടെയുള്ള പാക്കേജുകള്‍ക്ക് രൂപം നല്‍കണം.അങ്ങനെ എല്ലാത്തിനേയും മൂല്യ വര്‍ദ്ധിതമായി കാണാനുള്ള ദീര്‍ഘ ദൃഷ്ടി അധികൃതര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.സീ പ്ളയിന്‍ അഥവാ ജല വിമാന സര്‍വീസുകള്‍ ഉപരി വര്‍ഗത്തിന് മാത്രമാണ് ഇപ്പോള്‍ പ്രയോജനപ്പെടുകയുള്ളൂ.കാലാന്തരത്തില്‍ അത് സാധാരണക്കാര്‍ക്കും പ്രാപ്യമാകുമെന്ന് കരുതാം.ജലത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന ഹൈഡ്രോഫോയില്‍ സംവിധാനം വിദേശ രാജ്യങ്ങളില്‍ സുപരിചിതമാണ്.എന്നാല്‍ കേരളത്തിന്‍്റെ തീരപ്രദേശവും ജലപാതകളും ഈ സംവിധാനത്തിനായി പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളെല്ലാം പാതി വഴിയില്‍ നിലച്ചതായാണ് അറിയുന്നത്.അത്തരം സൃഷ്ടി പരമായ അന്വേഷണങ്ങള്‍ക്ക് പുതു ജീവന്‍ പകര്‍ന്ന് നല്‍കാന്‍ കഴിയുന്ന ഇഛാശക്തിയുള്ള ഒരു ഭരണനേതൃത്വം ഉയര്‍ന്ന് വരേണ്ടതുണ്ട്.ദേശീയ ജലപാത മൂന്നിലെ ആദ്യഘട്ടമായ കൊല്ലം-കോട്ടപ്പുറം ഭാഗം 2015ല്‍ കമീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മറ്റ് ഭാഗങ്ങള്‍ തുടര്‍ന്നും പ്രാവര്‍ത്തികമാക്കാനായിരുന്നുവെങ്കില്‍. മന്‍മോഹന്‍ സിങ്ങിന്‍്റെ നിര്‍മല ഭാരതമായാലും നരേന്ദ്ര മോഡിയുടെ സ്വഛ ഭാരതമായാലും വേണ്ടില്ല നാടൊന്ന് വൃത്തിയായി കിട്ടിയാല്‍ മതിയായിരുന്നു.സാധാരണ ചപ്പുചവറുകള്‍ തുടങ്ങി ഇലക്ട്രോണിക് വേസ്റ്റ് വരെയുള്ള വസ്തുക്കള്‍ പൊതു നിരത്തിലേക്ക് വലിച്ചെറിയുവാനുള്ള ധൈര്യം ചുരുങ്ങിയ പക്ഷം മലയാളിയെങ്കിലും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.മലയാളിയുടെ ശുചിത്വബോധം വാക്കുകളിലല്ല നേരെ മറിച്ച് ചെയ്തിയിലാണെന്ന് സമൂഹത്തിന് മനസ്സിലാക്കി കൊടുക്കാനുള്ള അവസരങ്ങള്‍ പാഴാക്കരുത്.കേന്ദ്രീകൃതമായ ബിഗ്ബജറ്റ് പദ്ധതികളേക്കാള്‍ മാലിന്യ സംസ്ക്കരണത്തിന് പ്രായോഗികം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ എയ്റോബിക് കമ്പോസ്റ്റ് ഉള്‍പ്പെടെയുള്ളവയാണെന്ന ബോധ്യം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.സി.പി.എം അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ വഴിയില്‍ ചിന്തിക്കുന്നത് 2015 ല്‍ പ്രതീക്ഷ നല്‍കുന്നു. വിഷമില്ലാത്ത പച്ചക്കറികള്‍ ഭക്ഷണത്തിന്‍്റെ ഭാഗമാക്കണമെന്ന് ആഗ്രഹിക്കാത്ത കേരളീയനുണ്ടാകില്ല.കേരളത്തെ സമ്പൂര്‍ണ ജൈവ കൃഷി സംസ്ഥാനമാക്കാനുള്ള കൃഷി വകുപ്പിന്‍്റെ തീരുമാനം പൂര്‍ണമായും നടപ്പില്‍ വരുന്നത് 2016 ഡിസമ്പര്‍ 31 ആണെന്നാണ് മന്ത്രി പറയുന്നത്.പൂര്‍ണാര്‍ത്ഥത്തില്‍ എത്തിയില്ളെങ്കിലും 2015 പൂര്‍ത്തിയാവുമ്പോഴേക്കും കേരളം ഇക്കാര്യത്തില്‍ വളരെ ഏറെ മുന്നോട്ട് പോയിട്ടുണ്ടാകുമെന്നതില്‍ സംശയമില്ല.ഈ മേഖലയില്‍ ചെറിയതെങ്കിലും കെ.പി.സി.സി നടത്തിയ ഇടപെടലുകളേയും ശ്ളാഘിക്കേണ്ടതുണ്ട്.രോഗപ്രതിരോധ ശേഷിയിലൂടെ ആരോഗ്യ സംരക്ഷണത്തിന് മലയാളിയെ പ്രാപ്തരാക്കാനാവുക എന്നത് വളരെ വലിയ കാര്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ.വത്സലന്‍ വാതുശ്ശേരി എഴുതിയ ഗ്രാമത്തിലെ റേഷന്‍ കടയെ കുറിച്ചുള്ള കഥ ഓര്‍മ്മയില്‍ വരുന്നു.ഗൃഹാതുരത്വമുണര്‍ത്തുന്ന കേവലം അനുഭവത്തിനുമപ്പുറം നമുക്ക് എന്നും വേണ്ട ഒന്നാകുന്നു റേഷന്‍ കടകള്‍.പൊതു വിതരണത്തെ പിടിച്ച് നിര്‍ത്തുന്ന സപൈ്ളകോയും കണ്‍സ്യൂമര്‍ ഫെഡും ക്ഷയിക്കുമ്പോള്‍ സ്റ്റാറ്റ്യൂറ്ററി റേഷനിങ്ങിന്‍്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകള്‍ കാലത്തിന്‍്റെ കുത്തൊഴുക്കില്‍ ഒരിക്കലും ചോര്‍ന്നൊലിച്ച് പേകാന്‍ പാടുള്ളതല്ല.ഷോപ്പിങ്ങ് മാളുകളിലെ കേന്ദ്രീകൃത ശീതീകരണ സംവിധാനത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ പ്രതീക്ഷയുടെ 2015




പ്രതീക്ഷയുടെ 2015

   ദൃഢ പ്രതിഞ്ജകളെടുക്കാന്‍ പുതിയൊരു വര്‍ഷം കടന്ന് വരേണ്ടത് വരെ കാത്തിരിക്കണമെന്നൊന്നുമില്ല.കേരളത്തിന്‍്റെ പുതു വര്‍ഷം വാസ്തവം പറഞ്ഞാല്‍ ജനുവരിയില്‍ ആരംഭിക്കുന്ന ആംഗലേയ കലണ്ടറിലേതല്ല എന്ന് എല്ലാവര്‍ക്കും നല്ല പോലെ അറിയാം.മലയാളത്തലെ ചിങ്ങത്തിന് സമാനമാണ് ഇംഗ്ളീഷിലെ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങള്‍.തമിഴ്,ശക മാസങ്ങളില്‍ അത് യഥാക്രമംആവണി-പുരുട്ടാശി ,ശ്രാവണം-ഭാദ്രം എന്നിങ്ങനെ വരും.എന്നിരുന്നാലും കോളനി വല്‍ക്കരണത്തിന്‍്റെ ഫലമായി മലയാളികള്‍ കാലങ്ങളായി പുലര്‍ത്തി വരുന്ന ശീലങ്ങളിലൊന്നായി ജനുവരിയിലെ പുതുവര്‍ഷം എന്ന സങ്കല്പം മാറിയിട്ടുണ്ട്. 
സൂപ്പര്‍ ഹൈവേയായാലും എക്പ്രസ്വേയായാലും വേണ്ടില്ല.നാലോ ആറോ വരികളുമായിക്കൊള്ളട്ടെ.കേരളത്തിലെ പാതകളിലൂടെ യാത്ര ചെയ്യുമ്പോള്‍ മനുഷ്യന്‍്റെ  നടുവൊടിയരുത്.വാഹനാപകങ്ങളുടെ കാരണങ്ങള്‍ കണ്ട് പിടിക്കാന്‍ നോക്കിയാല്‍ മദ്യപിച്ചും അശ്രദ്ധമായും വണ്ടിയോടിക്കലും യന്ത്ര തകരാറും മാത്രമല്ല.മോശമായ റോഡുകളാണ് അപകടങ്ങള്‍ക്ക് കാരണം.ദേശീയ പാതകളുടെ വികസനം ബി.ഒ.ടിയില്‍ അല്ലാതെ സാധ്യമായിരുന്നുവെങ്കില്‍.ആലപ്പുഴയിലും കൊല്ലത്തുമുള്ള ബൈ പാസുകളുടെ നിര്‍മ്മാണത്തിന് 700 കോടിയുടെ പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍്റെ അനുമതി ലഭിച്ചെന്ന വാര്‍ത്ത പ്രതീക്ഷ നല്‍കുന്നു.2015ല്‍ തന്നെ അതിന്‍്റെ ഗുണഫലം ലഭിച്ചിരുന്നുവെങ്കില്‍.
 അങ്കമാലി മുതല്‍ തിരുവനന്തപുരം കേശവദാസപുരം വരെയുള്ള  മെയിന്‍ സെന്‍ട്രല്‍ എന്ന എം.സി റോഡിനെ കെ.എസ്.ടി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയായി കാണാനായി ഏവര്‍ക്കും ആഗ്രഹമുണ്ട്.
 ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം  റോഡ് ഗതാഗതം  വര്‍ത്തമാന കാലഘട്ടത്തില്‍ അസാധ്യമായി കൊണ്ടിരിക്കുകയാണ്.ദിനേനെ റോഡിലിറങ്ങുന്ന വിവിധതരം വാഹനങ്ങളുടെ അനിയന്ത്രിതമായ പെരുപ്പം സ്ഥിതിഗതികളെയാകെ തകിടം മറിച്ചിരിക്കുകയാണ്.ബദല്‍ മാര്‍ഗങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല.അനുബന്ധ ഗവേഷണ സ്ഥാപനങ്ങള്‍ കേവലം അക്കാദമിക വിഷയങ്ങളില്‍ മാത്രമായി  പ്രവര്‍ത്തനങ്ങള്‍ ചുരുക്കുന്നതിന്‍്റെ ദൂഷ്യഫലങ്ങള്‍ നാം അനുഭവിക്കുകയാണ്.
 കേരളത്തിന്‍്റെ അതി വിശാലമായ തീരമേഖലയെ കൃത്യമായി പ്രയോജനപ്പെടുത്തികൊണ്ടുള്ള ജലഗതാഗത വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ സാധ്യമാക്കേണ്ടതുണ്ട്.ഉള്‍നാടന്‍ ജലപാതകളില്‍ പലതും അനധികൃത കയ്യേറ്റങ്ങളെ തുടര്‍ന്ന് നാമാവശേഷമായി കഴിഞ്ഞു.ശേഷിക്കുന്നവ സംരക്ഷിക്കുന്നതിനും തിരിച്ച് പിടിക്കാന്‍ കഴിയുന്നവയെ കണ്ടത്തെി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുമാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനായി കഴിവുള്ള നേതൃത്വം കടന്ന് വരണം.അതോടൊപ്പം ഗ്രാമീണ ടൂറിസവും ഉള്‍നാടന്‍ മത്സ്യ ബന്ധനവുമുള്‍പ്പെടെയുള്ള
പാക്കേജുകള്‍ക്ക് രൂപം നല്‍കണം.അങ്ങനെ എല്ലാത്തിനേയും മൂല്യ വര്‍ദ്ധിതമായി കാണാനുള്ള ദീര്‍ഘ ദൃഷ്ടി അധികൃതര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.സീ പ്ളയിന്‍ അഥവാ ജല വിമാന സര്‍വീസുകള്‍ ഉപരി വര്‍ഗത്തിന് മാത്രമാണ് ഇപ്പോള്‍ പ്രയോജനപ്പെടുകയുള്ളൂ.കാലാന്തരത്തില്‍ അത് സാധാരണക്കാര്‍ക്കും പ്രാപ്യമാകുമെന്ന് കരുതാം.ജലത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന ഹൈഡ്രോഫോയില്‍ സംവിധാനം വിദേശ രാജ്യങ്ങളില്‍ സുപരിചിതമാണ്.എന്നാല്‍ കേരളത്തിന്‍്റെ തീരപ്രദേശവും ജലപാതകളും ഈ സംവിധാനത്തിനായി പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളെല്ലാം പാതി വഴിയില്‍ നിലച്ചതായാണ് അറിയുന്നത്.അത്തരം സൃഷ്ടി പരമായ അന്വേഷണങ്ങള്‍ക്ക് പുതു ജീവന്‍ പകര്‍ന്ന് നല്‍കാന്‍ കഴിയുന്ന ഇഛാശക്തിയുള്ള ഒരു ഭരണനേതൃത്വം ഉയര്‍ന്ന് വരേണ്ടതുണ്ട്.ദേശീയ ജലപാത മൂന്നിലെ ആദ്യഘട്ടമായ കൊല്ലം-കോട്ടപ്പുറം ഭാഗം 2015ല്‍ കമീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മറ്റ് ഭാഗങ്ങള്‍ തുടര്‍ന്നും പ്രാവര്‍ത്തികമാക്കാനായിരുന്നുവെങ്കില്‍.
 മന്‍മോഹന്‍ സിങ്ങിന്‍്റെ നിര്‍മല ഭാരതമായാലും നരേന്ദ്ര മോഡിയുടെ സ്വഛ ഭാരതമായാലും വേണ്ടില്ല നാടൊന്ന് വൃത്തിയായി  കിട്ടിയാല്‍ മതിയായിരുന്നു.സാധാരണ ചപ്പുചവറുകള്‍ തുടങ്ങി ഇലക്ട്രോണിക് വേസ്റ്റ് വരെയുള്ള വസ്തുക്കള്‍ പൊതു നിരത്തിലേക്ക് വലിച്ചെറിയുവാനുള്ള ധൈര്യം ചുരുങ്ങിയ പക്ഷം മലയാളിയെങ്കിലും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.മലയാളിയുടെ ശുചിത്വബോധം വാക്കുകളിലല്ല നേരെ മറിച്ച് ചെയ്തിയിലാണെന്ന് സമൂഹത്തിന് മനസ്സിലാക്കി കൊടുക്കാനുള്ള അവസരങ്ങള്‍ പാഴാക്കരുത്.കേന്ദ്രീകൃതമായ ബിഗ്ബജറ്റ് പദ്ധതികളേക്കാള്‍ മാലിന്യ സംസ്ക്കരണത്തിന് പ്രായോഗികം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ എയ്റോബിക് കമ്പോസ്റ്റ് ഉള്‍പ്പെടെയുള്ളവയാണെന്ന ബോധ്യം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.സി.പി.എം അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ വഴിയില്‍ ചിന്തിക്കുന്നത് 2015 ല്‍ പ്രതീക്ഷ നല്‍കുന്നു.
   വിഷമില്ലാത്ത പച്ചക്കറികള്‍ ഭക്ഷണത്തിന്‍്റെ ഭാഗമാക്കണമെന്ന് ആഗ്രഹിക്കാത്ത കേരളീയനുണ്ടാകില്ല.കേരളത്തെ സമ്പൂര്‍ണ ജൈവ കൃഷി സംസ്ഥാനമാക്കാനുള്ള കൃഷി വകുപ്പിന്‍്റെ തീരുമാനം പൂര്‍ണമായും നടപ്പില്‍ വരുന്നത് 2016 ഡിസമ്പര്‍ 31 ആണെന്നാണ് മന്ത്രി പറയുന്നത്.പൂര്‍ണാര്‍ത്ഥത്തില്‍ എത്തിയില്ളെങ്കിലും 2015 പൂര്‍ത്തിയാവുമ്പോഴേക്കും കേരളം ഇക്കാര്യത്തില്‍ വളരെ ഏറെ മുന്നോട്ട് പോയിട്ടുണ്ടാകുമെന്നതില്‍ സംശയമില്ല.ഈ മേഖലയില്‍ ചെറിയതെങ്കിലും കെ.പി.സി.സി നടത്തിയ ഇടപെടലുകളേയും ശ്ളാഘിക്കേണ്ടതുണ്ട്.രോഗപ്രതിരോധ ശേഷിയിലൂടെ ആരോഗ്യ സംരക്ഷണത്തിന് മലയാളിയെ പ്രാപ്തരാക്കാനാവുക എന്നത് വളരെ വലിയ കാര്യമാണ്.
 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ.വത്സലന്‍ വാതുശ്ശേരി എഴുതിയ ഗ്രാമത്തിലെ റേഷന്‍ കടയെ കുറിച്ചുള്ള  കഥ ഓര്‍മ്മയില്‍ വരുന്നു.ഗൃഹാതുരത്വമുണര്‍ത്തുന്ന കേവലം അനുഭവത്തിനുമപ്പുറം നമുക്ക് എന്നും വേണ്ട ഒന്നാകുന്നു റേഷന്‍ കടകള്‍.പൊതു വിതരണത്തെ പിടിച്ച് നിര്‍ത്തുന്ന സപൈ്ളകോയും കണ്‍സ്യൂമര്‍ ഫെഡും ക്ഷയിക്കുമ്പോള്‍ സ്റ്റാറ്റ്യൂറ്ററി റേഷനിങ്ങിന്‍്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകള്‍ കാലത്തിന്‍്റെ കുത്തൊഴുക്കില്‍ ഒരിക്കലും ചോര്‍ന്നൊലിച്ച് പേകാന്‍ പാടുള്ളതല്ല.ഷോപ്പിങ്ങ് മാളുകളിലെ കേന്ദ്രീകൃത ശീതീകരണ സംവിധാനത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് എല്ലാ മാസവും പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും പ്രീമിയം കാറുകളില്‍ വരുന്ന വരേണ്യ വര്‍ഗത്തിന് ഒരു പക്ഷേ വഴിയരുകില്‍ നീണ്ട ക്യൂവില്‍ മണ്ണെണ്ണയും രണ്ട് രൂപ അരിയും വാങ്ങാന്‍ സഞ്ചിയുമായി നില്‍ക്കുന്ന ദരിദ്രനാരായണന്മാര്‍ ദുശ്ശകുനങ്ങളായി തോന്നിയേക്കാം.റേഷന്‍ കാര്‍ഡിലെ കുടുംബ നായികയുടെ സ്ഥാനം കൈവരുന്നതോടെ വീട്ടമ്മാര്‍ക്ക് കൈവരുന്നത് ആത്മ വിശ്വാസവും അംഗീകാരവും കൂടിയാണ്.ഗുണ നിലവാരമുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കഴിക്കുവാന്‍ സാധിക്കുക എന്നത് തങ്ങളുടെ ജന്മാവകാശമാണെന്ന തിരിച്ചറിവ് മലയാളികള്‍ നേടിയെടുക്കണം.ഭക്ഷ്യ സുരക്ഷയടക്കമുള്ള വിഷയങ്ങള്‍ കൊട്ടിഘോഷിച്ച് നടപ്പാക്കുമ്പോള്‍ പാലിക്കാതെ പോകുന്ന പ്രാഥമികമായ കാര്യങ്ങളില്‍ അധികൃതരുടെ ശ്രദ്ധ പതിക്കണം.
  പാചക വാതക സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്തുകയും സബ് സിഡിക്ക് ബാങ്കുകളെ ആധാറില്ലാതെയും ആശ്രയിക്കേണ്ടി വരുന്നതടക്കമുള്ള വിഷയങ്ങളില്‍ ജനപ്രിയമായ തീരുമാനങ്ങള്‍ക്ക് മലയാളി വീട്ടമ്മാര്‍ കാതോര്‍ക്കുകയാണ്.മുംബൈയിലെ പോലെ വീടുകളില്‍ പൈപ്പ് വഴി പാചക വാതകം എത്തുന്ന പദ്ധതി കൊച്ചിയില്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം ഈ വര്‍ഷം സാധ്യമായെങ്കില്‍. പാലിനേക്കാള്‍ വില കുടിവെള്ളത്തിനാകുന്ന കാലത്ത് മലയാളിക്ക് കുടിവെള്ളത്തിന്‍െ പ്രാധാന്യത്തെ കുറിച്ച് ആരും പ്രത്യേകിച്ച് പഠിപ്പിച്ച് കൊടുക്കേണ്ടതില്ല.കുടിവെള്ളത്തെ ജീവാമൃതമായി കാണുവാനും അത് സംരക്ഷിക്കുന്നതിനാവശ്യമായ ഹൃസ്വവും ദീര്‍ഘവുമായ പദ്ധതികളില്‍ ഭാഗഭാക്കാകാനുമുള്ള തീരുമാനങ്ങള്‍ രൂപപ്പെടുവാന്‍ മലയാളിക്ക് കഴിയേണ്ടതുണ്ട്. തന്‍്റെ കടമകളിലും മുന്‍ഗണനാ ക്രമങ്ങളിലും മാറ്റങ്ങള്‍ വരുത്തുവാന്‍ അവന്‍ തയ്യാറാവണം.
 ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വൃത്തിയുള്ള പരിസരം  ആവശ്യമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണ്.പൂര്‍ണമായും തുടച്ച് നീക്കിയ പല രേഖകളും ശക്തമായി തിരിച്ച് വരുന്നു എന്ന വസ്തുതയെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല.പോഷക സമൃദ്ധിയുള്ള ഭക്ഷണവും രോഗ നിവാരണത്തിന് ഏറെ ഫലപ്രദമായ ഒൗഷധം ചിട്ടയായ വ്യായാമവുമാണെന്ന സന്ദേശം എത്രകണ്ട് ജനങ്ങളില്‍ എത്തിക്കാമോ അത്രക്കും നല്ലത് തന്നെയാണെന്ന അവ ബോധം സൃഷ്ടിക്കപ്പെട്ടിട്ടില്ല.
  ആരോഗ്യ സംരക്ഷണത്തിന് അപ്പുറം  പരിസ്ഥിതിക്ക് അനുയോജ്യമായ ഇന്ധന രഹിതമായ സഞ്ചാര വാഹനം സൈക്കിളാണെന്നതിനെ കുറിച്ച്  സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഇനിയും ബോധം വന്നിട്ടില്ല.നാട്ടിലെല്ലാവരും സൈക്കിളില്‍ സഞ്ചരിക്കുന്ന രംഗം എത്ര മനോഹരമായിരിക്കും.രോഗങ്ങളില്‍ നിന്നുള്ള മോചനം മനോഹരമായ സ്വപ്നമായി അവശേഷിക്കരുത്.വിദഗ്ദ ചികിത്സയിലൂടെ രോഗ വിമുക്തി തേടാനുള്ള ഇടങ്ങളായി പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെ കരുതുന്നതില്‍ തെറ്റില്ല. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ എന്ന നിലയിലും അവയെ സ്വാഗതം ചെയ്യാമെന്നിരിക്കിലും അത്തരം ആതുരാലയങ്ങള്‍ കൂടുതലായി  മുളച്ച് പൊങ്ങുന്നത് ഒട്ടും ആരോഗ്യകരമല്ല.
 എല്ലാ ജനങ്ങള്‍ക്കും ആരോഗ്യം സമ്മാനിക്കുന്ന നീന്തലിനെ കുറിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.വാട്ടര്‍ തീം പാര്‍ക്കുകളിലൂടെ ജലവുമായി അടുത്തിടപഴകുന്ന കുട്ടികള്‍ പിന്നീട് കടലിലും പുഴകളിലും ജലാശയങ്ങളിലുമൊക്കൊ തന്നെ നീന്തലറിയാതെ ചെന്ന് പെടുന്നതിനാലാണ് അപകടങ്ങളില്‍ പെടുന്നതെന്ന നിരീക്ഷണത്തില്‍ വാസ്തവമുണ്ട്.ഈ വസ്തുത കൂടി പരിഗണിച്ചാണ് കൃത്യമായ നീന്തല്‍  പരിശീലനം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ പഞ്ചായത്ത് ഭരണസമിതികള്‍ ഇടപെട്ട് നടത്തിയത്.പൂര്‍ണമായും ഫലപ്രാപ്തിയില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.അത് സാധ്യമായാല്‍ നീന്തലടക്കമുള്ള ജലകേളി വിനോദങ്ങളില്‍ കൂടുതല്‍ മലയാളി താരങ്ങളെ പങ്കെടുപ്പിക്കാനുള്ള അവസരവും ഒത്ത് വരും.
 ജീവിത ശൈലീ  രോഗങ്ങളായ പ്രഷറും പ്രമേഹവും കൊളസ്ട്രോളുമൊക്കൊ മിക്ക മലയാളികളേയും പിടികൂടിയിരിക്കുകയാണ്.കുട്ടികളില്‍ പ്രമേഹവും കാഴ്ചക്കുറവും സാധാരണയായി മാറിയിരിക്കുന്നു.ഇതിനെല്ലാം പരിഹാരം കൃത്യമായ വ്യായാമവും ആരോഗ്യപരിചരണവുമാണെന്ന് അറിയാത്തവരായി ആരുമില്ല.എന്നാല്‍ അതിനെ എങ്ങനെ പ്രവര്‍ത്തി പഥത്തില്‍ കൊണ്ട് വരുമെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം.പുതിയ വര്‍ഷത്തില്‍ ഇത്തരം ചില ‘ന്യൂ ഇയര്‍ റസലൂഷന്‍സ’് എടുക്കാനുള്ള തീരുമാനം ഉണ്ടായിരുന്നുവെങ്കില്‍ അത്രയും നല്ലത്.
  സമ്പൂര്‍ണ മദ്യ നിരോധനമെന്ന പ്രഖ്യാപനം ജലരേഖയായി മാറുമോ എന്ന സംശയം അസ്ഥാനത്തല്ല. ആത്മാര്‍ത്ഥതയോടെയുള്ള സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കപ്പെടേണ്ടത്.ചെരിപ്പിനൊപ്പിച്ച് കാല് മുറിക്കേണ്ട അവസ്ഥ കൂടുതല്‍ അനാരോഗ്യകരമായ അവസ്ഥയിലേക്ക് കൊണ്ട് ചെന്നത്തെിക്കുകയയേയുള്ളൂ.
 സ്വകാര്യതയില്‍ മാത്രം സംഭവിക്കേണ്ട ചുംബനത്തെ സമരായുധമാക്കിയ  2014ന് നല്‍കാനുണ്ടായ സന്ദേശത്തെ ഒരു പരിധിക്ക് അപ്പുറം പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നതല്ല.അരാജകത്വത്തിലേക്ക് വഴുതിമാറാന്‍ വളരെ എളുപ്പമാണ്.ഈ സ്ഥിതി തുടര്‍ന്നാല്‍ വ്യക്തി സ്വാതന്ത്ര വാദം 2015 ല്‍ അതിരു കടക്കുമോ എന്ന ആശങ്ക പൊതുവെ നില നില്‍ക്കുന്നുണ്ട്.
  നൊന്ത് പെറ്റ് വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ ക്ഷേത്രനടയില്‍ തള്ളുന്ന അവസ്ഥ സാക്ഷര കേരളത്തിലുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു.അതിനെല്ലാം പ്രായഞ്ചിത്വം എന്ന നിലയില്‍ പുതു തലമുറകളില്‍ പെട്ടവരില്‍ നിന്ന് മാനവികതയെ തിരിച്ചു പിടിക്കാന്‍ കഴിയുന്ന സൃഷ്ടിപരമായ ഇടപെടലുകള്‍ കാലഘട്ടത്തിന്‍്റെ ആവശ്യമാണ്.അത്തരമൊരന്ന് യുവതയുടെ ഭാഗത്ത് നിന്നും 2015ല്‍ സംഭവിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?.
രാഷ്ട്രീയ നേതൃത്വത്തിന്‍്റെ ഭാഗത്ത് നിന്നും പലപ്പോഴായി സംഭവിച്ച അപഭൃംശങ്ങള്‍ വഴി വെച്ച അരാഷ്ട്രീയമായ നീക്കങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സുവ്യക്തമായ രാഷ്ട്രീയ ചിന്തയെ മടക്കി കൊണ്ട് വരുവാന്‍ കഴിയും വിധമുള്ള ഇടപെടലുകള്‍ നടക്കണം.
 മറ്റൊരു സമരത്തിലേക്ക് ആദിവാസികളെ തള്ളി വിടാതിരിക്കാനുള്ള ആത്മാര്‍ത്ഥത ഭരണകൂടങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത അവസ്ഥ ഇനിയൊരിക്കലും സൃഷ്ടിക്കപ്പെടില്ളെന്ന് ആശ്വസിക്കാനും നമുക്ക് കഴിയണം.ഡിസമ്പറില്‍ തന്നെ സെക്രട്ടറിയേറ്റിന് മുന്നിലുള്ള നില്പ് സമരം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.അതേ സമയം പുതിയ വര്‍ഷത്തില്‍ അവര്‍ക്ക് വാഗ്ദാനം ചെയ്ത കാരങ്ങള്‍ നടപ്പില്‍ വരുത്തുക വഴി മാതൃക കാണിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയേണ്ടതുണ്ട്.
ഗഹനമായ വായന അര്‍ഹിക്കുന്ന മികച്ചൊരു പുസ്തകവും ആസ്വാദനത്തിനുമപ്പുറം ആഴത്തിലുള്ള ചിന്ത ആവശ്യപ്പെടുന്ന മികച്ചൊരു ചലച്ചിത്രം കേരളം പ്രതീക്ഷിക്കുന്നത് 2015 ല്‍ തന്നെയാണ്.
.തൊഴില്‍ നിയമങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടിയായി തിരുത്തി എഴുതിക്കൊണ്ടിരിക്കെ അധ്വാനിക്കുന്ന തൊഴിലാളികളുടെ ഭാവി വീണ്ടും ഇരുളടഞ്ഞതാകുമെന്ന  അസ്ഥാനത്തായി തീരുമെന്ന വിലയിരുത്തലുകള്‍ അസ്ഥാനത്തായി മാറിയെങ്കില്‍. ഒരിക്കല്‍ പ്രശോഭിച്ച് നിന്ന ഫാക്ട് അടക്കമുള്ള പൊതു മേഖലാ വ്യവസായ ശാലകള്‍ക്ക് പിന്നീട് സംഭവിച്ച തകര്‍ച്ച ഒരു പക്ഷേ ആരും സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല.മലയാളിയുടെ ബുദ്ധിശക്തിയോടൊപ്പം തന്നെ വിലയിരുത്തപ്പെടേണ്ടതാണ് അവന്‍്റെ സഹജമായ സുഖലോലുപതയും അലസതയുമൊക്കൊ .ഇത്തരം സംഭവങ്ങള്‍ക്ക് അവ ഏതെങ്കിലും വിധത്തില്‍ കാരണമായിട്ടുണ്ടോ എന്ന ആത്മ പരിശോധനക്കുള്ള അവസരവുമായി പുതിയ വര്‍ഷത്തെ കാണണം.കാരണം ആഗോളവല്‍ക്കരണത്തിന്‍്റെ ഭാഗമായി വിപണി തുറന്ന് കിട്ടിയപ്പോള്‍ മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകിയത്തെിയ തൊഴിലവസരങ്ങളെ എങ്ങനെ ഫലപ്രദമായി ചൂഷണം ചെയ്യണമെന്ന ഒരു അന്വേഷണം ഇനിയും നടക്കേണ്ടിയിരിക്കുന്നു.മുമ്പേ നടക്കും ഗോക്കളുടെ പിമ്പേ ഗമിക്കുന്ന ഗോക്കളായി സ്വയം മാറുന്ന യുവസമൂഹം  തങ്ങളുടെ നിലനില്പ് എങ്ങിനെയാണ് യാഥാര്‍ത്ഥ്യമാവുന്നത് എന്നതിനെ കുറിച്ച് ആശങ്ക പെടുന്നില്ല.അന്നന്നത്തെ അപ്പത്തിനപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് അവര്‍ ആശങ്ക  പെടുന്നില്ല.പൂര്‍വികര്‍ക്കുണ്ടായിരുന്ന കരുതി വെപ്പ് പുത് തലമുറക്ക് അന്യമാണ് എന്ന കാര്യ പറയാതെ വയ്യ.അവിടെ മാര്‍ഗദീപമായി പ്രവര്‍ത്തിക്കേണ്ട ദിശാബോധമുള്ള ഭരണനേതൃത്വത്തിന് ചെയ്യാനേറെയുണ്ട്.കൃത്യമായ രാഷ്ട്രീയ ഇടപെടലുകളാണ് അവിടെയാവശ്യം.ഇടുങ്ങിയ രാഷ്ട്രീയ കളികള്‍ക്ക് അപ്പുറമുള്ള ദീര്‍ഘ വീക്ഷണം ആണവിടെ വേണ്ടത്.തത്വഞ്ജാനികളായ ഭരണാധികരികളുടെ അഭാവമാണ് ഇത്തരം ഘട്ടങ്ങളില്‍ തെളിയുന്നത്.
 വ്യത്യസ്തങ്ങളായ മനുഷ്യവിഭവ ശേഷിയെ കൃത്യമായ അളവില്‍ എങ്ങനെ പ്രയോജനപ്പെടുത്താനാകും എന്നിടത്താണ് സമൂഹത്തിന്‍്റെ ഭാവി സുരക്ഷിതമാവുന്നത്.താനറിയാതെ തന്നെ ഇരുളിലേക്ക് നീങ്ങുന്ന മലയാളിയെ അവന്‍്റെ സ്വത്വ ബോധത്തെ തിരിച്ചറിയിക്കാന്‍ വേണ്ടുന്ന അത്യാവശ്യം  ചില ഷോക്ക് ട്രീറ്റ്മെന്‍്റുകളാണ് ഇന്നിന്‍്റെ ആവശ്യം.അതിലേക്ക് മലയാളിയെ നയിക്കാന്‍ കഴിയുന്ന ചിലതിന് സമയമായി.പുതിയ വര്‍ഷത്തില്‍ അത്തരം ചിലതിന് കേരളം വേദിയായിരുന്നുവെങ്കില്‍.

വി.ആര്‍.രാജ മോഹന്‍

സ്വകാര്യ അഹങ്കാരങ്ങളായി എന്‍്റെ പ്രിയപ്പെട്ട എച്ച്.എം.ടി വാച്ചുകള്‍

സ്വകാര്യ അഹങ്കാരങ്ങളായി എന്‍്റെ പ്രിയപ്പെട്ട എച്ച്.എം.ടി വാച്ചുകള്‍